top of page

തടഞ്ഞുനിർത്താൻ ശക്തിയുള്ള ഒന്നും തനിക്കു മുന്നിൽ ഇല്ല എന്ന ബോധ്യം കാലത്തിനുണ്ടായിരിക്കണം. അതുകൊണ്ടാണ് അവൾ അണമുറിയാതെ ഒഴുകാൻ തീരുമാനിച്ചത്. ആ ഒഴുക്കിനൊപ്പം പോകാതെ ആ പ്രവാഹത്തെ മാറിനിന്നുകൊണ്ട് നോക്കിക്കാണുന്ന ചിലരുണ്ട്. അവർക്കുള്ളിലാണ് ചോദ്യങ്ങളുടെ വിത്ത് മുളക്കുന്നത്. ആ വിത്തുകളാണ് വൻമരങ്ങളായി വളരുന്നത്. അവയ്ക്ക് കാലമാകുന്ന നദിയെ തടഞ്ഞുനിർത്താൻ ശക്തിയില്ല, എന്നാൽ ഗതി മാറ്റിവിടാൻ കഴിയും. അത്തരത്തിൽ മാറിനിന്നു നോക്കിക്കണ്ട ഒരാൾക്കുള്ളിൽ തെളിഞ്ഞതാണ് ഈ പുസ്‌തകം. 

അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും മനസ്സുകളിൽ ഇതിലെ ചില ചോദ്യവിത്തുകൾ വീണ് മുളയ്ക്കും. അവ നാളത്തെ വൻമരങ്ങളാകുമെന്ന് തീർച്ചയാണ്.
 

Polichezhuthu

SKU: VB1006
₹60.00Price
Out of Stock
    bottom of page